കൊച്ചി: എൻഐഎ ചോദ്യം ചെയ്യലിന് കൊച്ചി ഓഫിസിൽ ഹാജരായി പത്തു മണിക്കൂറിനു ശേഷം മന്ത്രി കെ.ടി. ജലീൽ മടങ്ങി. എട്ടു മണിക്കൂറിലേറെ മന്ത്രിയെ ചോദ്യം ചെയ്തെന്നാണ് വ്യക്തമാകുന്നത്.[www.malabarflash.com].
മന്ത്രിയുടെ ഔദ്യോഗിക വാഹനം എറണാകുളം ഗസ്റ്റ് ഹൗസിൽ ഇട്ടതിനു ശേഷം സ്വകാര്യ വാഹനത്തിലാണ് ചോദ്യം ചെയ്യലിന് വിധേയനാകാൻ അന്വേഷണ സംഘത്തിനു മുന്നിലെത്തിയത്. ഇതേ വാഹനത്തിൽ തന്നെയാണ് മന്ത്രി ഇപ്പോൾ മടങ്ങിയിരിക്കുന്നത്.
കനത്ത പോലീസ് സന്നാഹത്തിൽ മന്ത്രിയുടെ വാഹനം എൻഐഎ ഓഫിസിന്റെ ഗേറ്റിനുള്ളിൽ കയറ്റിയ ശേഷമാണ് മന്ത്രിയെ വാഹനത്തിൽ പ്രവേശിപ്പിച്ചത്. പുറത്ത് ക്യാമറകളെ നോക്കി കൈ ഉയർത്തി കാണിച്ച ശേഷം പ്രസന്ന വദനനായാണ് മന്ത്രി കാറിൽ കയറി പോയിരിക്കുന്നത്.
0 Comments