NEWS UPDATE

6/recent/ticker-posts

മുസ്ലിം ലീഗ് നേതാവ് പാറപ്പള്ളി കണ്ണോത്തെ പി എ അബ്ദുള്‍ നാസര്‍ നിര്യാതനായി


കാഞ്ഞങ്ങാട്: അമ്പലത്തറ-പാറപള്ളി മേഖലയിലെ മുസ്ലിം ലീഗ് നേതാവ് പാറപ്പള്ളി കണ്ണോത്തെ പി എ അബ്ദുള്‍ നാസര്‍ (55) നിര്യാതനായി.
[www.malabarflash.com] 

മൂന്നാഴ്ച മുമ്പ്‌വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.

കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികില്‍സക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നില ഗുരുതമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെക്ക് മാറ്റുകയായിരുന്നു. പിന്നിട്ടുള്ള പരിശോധയില്‍ കോവിഡ് നെഗറ്റീവ് ആവുകയും ചെയ്തു.തുടര്‍ന്നാണ് കിഡ്‌നിക്ക് തകരാര്‍ സംഭവിച്ചതായി കണ്ടെത്തിയത്.വെന്റിലേറ്റര്‍ സഹായത്തോടെയാണ് ഇത്രയും ദിവസം ചികിത്സ നടത്തിയത്.

അമ്പലത്തറ മേഖല മുസ്ലിം ലീഗ് മുന്‍ ട്രഷററായിരുന്നു. പാറപ്പള്ളി മുസ്ലിം ജമാഅത്ത് മുന്‍ വൈസ് പ്രസിഡണ്ട്, പാറപ്പള്ളി ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ട്രഷറര്‍, പ്രവാസി ലീഗ് പാറപ്പള്ളി മേഖല പ്രസിഡണ്ട്, എന്നിസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ റിയല്‍ എസ്റ്റേറ്റ് സംഘടനയുടെ ജില്ലാ പ്രസിഡണ്ടാണ്.

പരേതനായ അബ്ദുള്‍ റഹ്മാന്‍ നഫീസ ദമ്പതികളുടെ മകനാണ് ഭാര്യ: ജുവൈരിയ, മക്കള്‍: നാസിബ (അബുദാബി) നസ്‌റി, നിലോഫര്‍ സുല്‍ത്താന.
മരുമകന്‍: അഷ്‌റഫ് ബങ്കളം (അബുദാബി).

സഹോദരങ്ങള്‍: മുനീര്‍ ആറങ്ങാടി ( കാക്കിസ് റെഡിമെയ്ഡ് ഷോപ്പ് ഹോസ്ദുര്‍ഗ്), ഷൗക്കത്തലി (കാഞ്ഞങ്ങാട് ), സാറബി (കൊവ്വല്‍പള്ളി ) സൗജ (പാറപ്പള്ളി)

Post a Comment

0 Comments