പേരാമ്പ്ര: ഷാൾ കഴുത്തിൽ കുരുങ്ങി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 11കാരൻ മരിച്ചു. രാമല്ലൂർ ഏരത്ത് കണ്ടി മീത്തൽ മുഹമ്മദ്- നഫീസ ദമ്പതികളുടെ മകൻ മുഹമ്മദ് അസ്ലം (11) ആണ് മരിച്ചത്.[www.malabarflash.com]
കൽപത്തൂർ എ.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. നാലു ദിവസം മുമ്പ് വീട്ടിൽനിന്ന് സഹോദരങ്ങളോടൊത്ത് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുടുങ്ങുകയായിരുന്നു.
സഹോദരങ്ങൾ: മിൻഹ ഫാത്തിമ, സൽമാൻ ഫാരിസ്.
0 Comments