NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്ഫോടനം; ഒരാള്‍ക്ക് പരിക്ക്

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും നിര്‍മാണത്തിനിടെ ബോംബ് സ്‌ഫോടനം. മട്ടന്നൂര്‍ നടുവനാട് സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലാണ് ഉഗ്ര സ്ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൂചന.[www.malabarflash.com]

നടുവനാട് തളച്ചങ്ങാട് എകെജി നഗറിലെ വീട്ടിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകന്‍ രാജേഷിന് ഗുരുതര പരിക്കേറ്റു. ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്.

സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്ത് മുമ്പും സ്ഫോടനം ഉണ്ടായിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. വീട്ടിനകത്ത് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ആഴ്ചകള്‍ക്കു മുന്‍പ് സിപിഎം കേന്ദ്രമായ പൊന്നൃത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ബോംബ് സ്‌ഫോടനമുണ്ടായത്.

Post a Comment

0 Comments