കോട്ടയം: അനുപമമായ പ്രവർത്തനശൈലിയും മാതൃകാപരമായ രാഷ്ട്രീയസഹവർത്തിത്വവും വഴി ദേശീയ രാഷ്ട്രീയത്തിന്റെ മുൻനിരയിലെത്തുകയും അരനൂറ്റാണ്ട് സംസ്ഥാന നിയമസഭയിൽ പുതുപ്പള്ളിയുടെ ജനപ്രതിനിധിയായി പ്രവർത്തിക്കുകയും ചെയ്ത ഉമ്മൻ ചാണ്ടിക്കു കേരളത്തിന്റെ ആദരം.[www.malabarflash.com]
മാമ്മൻ മാപ്പിള ഹാളിൽ ചേർന്ന "സുകൃതം സുവർണം'' ആദരവ് സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ആധ്യാത്മിക രംഗങ്ങളിലെ പ്രമുഖർ ഉമ്മൻ ചാണ്ടിക്ക് ആദരവുകളുടെ കിരീടം ചാർത്തി.
കാര്യക്ഷമതയോടെയും സത്യസന്ധതയോടെയും ജനാധിപത്യ-മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. കോണ്ഗ്രസ് പാർട്ടിയുടെ ഏറ്റവും പ്രിയപ്പെട്ട അംഗവും ദേശാഭിമാനമുള്ള ഭാരതീയനും കേരളത്തിന്റെ പ്രിയ പുത്രനുമാണ് അദ്ദേഹം. ഉന്നതമായ നയചാതുരിയോടെ ജനങ്ങളെ സേവിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും സൂം മീറ്റിംഗിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്ത സോണിയ ഗാന്ധി പറഞ്ഞു.
സ്നേഹം, കരുണ, ക്ഷമ, മാനവികത എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടി എക്കാലവും മാതൃകയാണെന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് സന്ദേശത്തിൽ പറഞ്ഞു.
പ്രതിസന്ധികളിൽ തളരാതെ ക്ഷമയിലും സഹനത്തിലും പൊതുസേവനവും കോണ്ഗ്രസ് പ്രവർത്തനവും നടത്തുന്ന ഉന്നതമായ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയിൽ കാണാൻ കഴിയുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
കോണ്ഗ്രസിനെ വിദ്യാർഥി പ്രവർത്തന കാലഘട്ടം മുതൽ കേരളത്തിൽ ശക്തിപ്പെടുത്തിയ കഠിനാധ്വാനിയും സമർപ്പിതനുമാണ് ഉമ്മൻ ചാണ്ടിയെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
കേരളചരിത്രത്തിന്റെ തങ്കത്താളുകളിൽ സ്വന്തം സുകൃതങ്ങളാൽ അനശ്വരനാമമെഴുതിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് ആമുഖപ്രസംഗം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എ.കെ. ആന്റണി എംപി, കെ.സി. വേണുഗോപാൽ എംപി, വയലാർ രവി എംപി, ജസ്റ്റീസ് കെ.ടി. തോമസ്, കോടിയേരി ബാലകൃഷ്ണൻ, പി.കെ. കുഞ്ഞാലിക്കുട്ടി, കുമ്മനം രാജശേഖരൻ, കാനം രാജേന്ദ്രൻ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ, ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത, ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത, ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ബിഷപ് റവ. തോമസ് കെ. ഉമ്മൻ, എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, ദീപിക ചീഫ് എഡിറ്റർ റവ.ഡോ. ജോർജ് കുടിലിൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സ്വാമി അമൃത സ്വരൂപാനന്ദ പുരി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ചലച്ചിത്രതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, പി.ജെ. ജോസഫ് എംഎൽഎ, ജോസ് കെ. മാണി എംപി, ജേക്കബ് മാത്യു, എം.വി. ശ്രേയാംസ്കുമാർ എംപി, സുഗതകുമാരി, എ. മധു എന്നിവർ നേരിട്ടും ഓണ്ലൈനായും ആശംസകൾ നേർന്നു.
സോണിയ ഗാന്ധിയുടെ പ്രസംഗം കെ.സി. ജോസഫ് എംഎൽഎയും മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗിന്റെ പ്രസംഗം എം.എം. ഹസനും വായിച്ചു. ഉമ്മൻ ചാണ്ടി മറുപടി പ്രസംഗം നടത്തി. സുവർണജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്വാഗതവും ജോസഫ് വാഴയ്ക്കൻ നന്ദിയും പറഞ്ഞു. രാവിലെ മുതൽ പുതുപ്പള്ളി മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഉമ്മൻ ചാണ്ടിക്ക് സ്വീകരണവും ഒരുക്കിയിരുന്നു.

0 Comments