ഒരുകുട്ടിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഗൗരി ബസാർ ഗ്രാമത്തിലെ 26കാരിയാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
മറ്റ് മൂന്നു കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അവർ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഗണേഷ് കുമാർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് യുവതിയെ മെഡിക്കൽ കോളേജിലെ ട്രോമ സെൻററിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ബുധനാഴ്ച യുവതി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയായിരുന്നു. 980 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെയാണ് കുഞ്ഞുങ്ങളുടെ തൂക്കം.
ഇത്തരം കേസുകൾ അപൂർവ്വമാണെന്നും വെല്ലുവിളി നിറഞ്ഞതായിരുന്നു പ്രസവ ശുശ്രൂഷയെന്നും ഗണേഷ് കുമാർ പറഞ്ഞു. നാലു കുഞ്ഞുങ്ങളുടെയും സാമ്പിളുകൾ കോവിഡ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
0 Comments