ന്യൂഡല്‍ഹി: കണ്ണുര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ മാനേജ്മെന്‍റ് വര്‍ധിപ്പിച്ച ഫീസ് ഉടന്‍ ഈടാക്കരുതെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളജില്‍ സര്‍ക്കാര്‍ ഫീസ് മാത്രമേ ഈടാക്കാവൂ എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിച്ചപ്പോഴാണ് ഈ നിര്‍ദേശം നല്‍കിയത്.
2018ല്‍ തങ്ങള്‍ പ്രവേശനം നേടുന്ന സമയത്ത് തന്നെ പരിയാരം മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതാണെന്ന് മൂന്നാം വര്‍ഷക്കാരായ ഏതാനും വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.
എന്നാല്‍ ഈ ഹരജി സുപ്രീംകോടതിയിലിരിക്കേ സെപ്റ്റംബര്‍ 30നകം വര്‍ധിപ്പിച്ച ഫീസ് അടക്കാന്‍ മാനേജ്മെന്‍റ് ആവശ്യപ്പെട്ടുവെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.
ഇത് നിയമവിരുദ്ധമാണെന്ന് വിദ്യാര്‍ഥികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകരായ ബാസവ പ്രഭു പാട്ടീല്‍, വി.കെ ബിജു എന്നിവര്‍ ബോധിപ്പിച്ചു.
"

0 Comments