സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ഒരു ചിത്രം പ്രത്യക്ഷപ്പെട്ടു. ഒരു ചെറിയ സ്ലാബിന്റെ മുകളില്‍ ഒരു ഇന്നോവ വളരെ പെര്‍ഫെക്ട് ആയി പാര്‍ക്ക് ചെയ്തിരിക്കുന്നു. എന്നാല്‍, ഈ ചിത്രം എഡിറ്റ് ചെയ്തതാണെന്നും ഇങ്ങനെ വണ്ടി പാര്‍ക്ക് ചെയ്യണമെങ്കില്‍ ക്രെയില്‍ വേണ്ടി വരുമെന്നൊക്കെയായിരുന്നു കമന്റുകള്‍. ഈ സംശയം മാറ്റുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.
റോഡരികള്‍ ഫുട്ട്പാത്തിനോട് ചേര്‍ന്ന് ചെറിയൊരു സ്ലാബ് ഇതില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന ഇന്നോവ മൂന്ന് വട്ടം മുന്നോട്ടും പിന്നോട്ടും എടുത്ത് വളരെ ഈസിയായി ഓടിച്ചുപോകുന്നതാണ് വീഡിയോയിലുള്ളത്. പിന്നോട്ട് എടുക്കുമ്പോള്‍ ടയറിന്റെ പകുതിയും സ്ലാബിന്റെ പുറത്ത് പോകുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ എത്തിയതോടെ ഈ സ്ഥലത്ത് പാര്‍ക്ക് ചെയ്യുന്നത് കാണാനുള്ള ആഗ്രഹമാണ് വാഹനപ്രേമികള്‍ക്ക്.
ഗ്രേറ്റ് ഡ്രൈവിങ്ങ്, ഇപ്പോള്‍ എല്ലാവരുടെയും സംശയം മാറികാണുമല്ലോ എന്നിങ്ങനെയാണ് ഈ വീഡിയോയിക്ക് താഴെയെത്തുന്ന കമന്റുകള്‍. എന്നാല്‍, ഇത് എവിടെയാണെന്നും ഡ്രൈവര്‍ ആരാണെന്നുമെല്ലാം ഇപ്പോഴും കൃത്യമായി അറിയില്ല. മാഹി റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള ഫുട്ട്പാത്താണിതെന്നാണ് കമന്റുകളില്‍ പറയുന്നത്. എന്തായാലും അപാര ഡ്രൈവിങ്ങാണെന്ന് എല്ലാവരും സമ്മതിച്ചിരിക്കുകയാണ്.

0 Comments