തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 19കാരന്‍ അറസ്റ്റിലായി. നെടുമങ്ങാട് പേരുമല മഞ്ച സ്വദേശി തൗഫീഖി (19) നെയാണ് പോത്തന്‍കോട് പോലിസ് പോക്‌സോ നിയമപ്രകാരം അറസ്റ്റുചെയ്തത്.[www.malabarflash.com]
വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞു. നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു പീഡനമെന്ന് പോലിസ് പറഞ്ഞു.
രാത്രികാലങ്ങളില്‍ സുഹൃത്തുക്കളുടെ സഹായത്താലാണ് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നത്. മറ്റു രണ്ടുപ്രതികള്‍ ഒളിവിലാണെന്നും എത്രയുംവേഗം പിടികൂടുമെന്നും പോത്തന്‍കോട് പോലിസ് പറഞ്ഞു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച പോലിസ് നിരവധി പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെത്തി. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ആറ്റിങ്ങല്‍ ഡിവൈഎസ്പി സുരേഷിന്റെ നിര്‍ദേശപ്രകാരം പോത്തന്‍കോട് ഇന്‍സ്‌പെക്ടര്‍ ഗോപി, എസ്‌ഐ അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
0 Comments