ന്യൂഡൽഹി: പ്രമുഖ ഗെയിമിങ് ആപ്പായ പബ്ജി അടക്കം 118 ചൈനീസ് ആപ്പുകൾ കൂടി കേന്ദ്ര സർക്കാർ നിരോധിച്ചു. കേന്ദ്ര ഐ.ടി മന്ത്രാലയമാണ് തീരുമാനമെടുത്തത്.[www.malabarflash.com]
നേരത്തെ ടിക്ടോക്, യു.സി ബ്രൗസർ, എക്സെൻഡർ അടക്കം 59 ചൈനീസ് ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ജൂൺ 15ന് ലഡാക്കിൽ 20 ഇന്ത്യൻ സൈനികർ രക്തസാക്ഷികളായതിനെ തുടർന്ന് ചൈനയുമായി നിലനിന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സർക്കാർ നീക്കം.
ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ തുടങ്ങിയവക്ക് ഭീഷണിയുയർത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 59 ആപ്പുകൾ ബ്ലോക്ക് ചെയ്തത്.
ഷെയർ ഇറ്റ്, ഡു ബാറ്ററി സേവർ, എം.ഐ കമ്മ്യൂണിറ്റി, വൈറസ് ക്ലീനർ, ക്ലബ് ഫാക്ടറി, വി മീറ്റ്, ഹലോ തുടങ്ങിയവയും അന്ന് നിരോധിച്ചതിൽ ഉൾപ്പെടും.
",

0 Comments