താമരശ്ശേരി: യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിൽ. ഈങ്ങാപ്പുഴ പുലിയന്‍ പാടം ഷെഫീഖ് (35), ഇയാളുടെ ബന്ധു ഷാഫി (33) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]
മൂന്നാം പ്രതിയെ കൂടി കേസില്‍ ഇനി പിടികിട്ടാനുണ്ട്. ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് വയനാട്ടില്‍ നിന്നെത്തി കുടുക്കിലുമ്മാരത്ത് വാടകക്ക് താമസിച്ചിരുന്ന 25കാരിയാണ് ജനുവരി അഞ്ചുമുതല്‍ പല ദിവസങ്ങളിലായി പീഡനത്തിനിരയായത്.
വിവാഹ വാഗ്ദാനം നല്കി വാടക വീട്ടില്‍ ഷഫീഖാണ് ആദ്യമായി യുവതിയെ പീഡിപ്പിച്ചത്. ഈ ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞാണ് രണ്ടാം പ്രതി യുവതിയെ ചൂഷണം ചെയ്തത്. കുടുക്കിലുമ്മാരത്തെയും ഈങ്ങാപ്പുഴയിലെയും വാടക വീട്ടിലും താമരശ്ശേരിയിലെ ഒരു ലോഡ്ജിലുമാണ് യുവതി പീഡനത്തിനിരയായത്.
0 Comments