തിരുവന്തപുരം: ഭക്ഷ്യക്കിറ്റ് വാങ്ങാത്തവർക്ക് റേഷൻ ലഭിക്കില്ലെന്ന വാർത്ത വ്യാജമെന്ന് പൊതുവിതരണ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കാർഡുടമകളിൽ ചിലർ ആറു മാസമായി തുടർച്ചയായി റേഷൻ വാങ്ങാത്തവരും സൗജന്യ ഭക്ഷ്യക്കിറ്റ് വാങ്ങാത്തവരുമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കുടുംബങ്ങളുടെ മുൻഗണനപദവിയുടെ അർഹത സംബന്ധിച്ച് പരിശോധിക്കാനാണ് സർക്കാർ തീരുമാനം.[www.malabarflash.com]
ഏകദേശം മുപ്പതിനായിരത്തിലേറെ കുടുംബങ്ങളാണ് ആറു മാസമായി റേഷൻ വാങ്ങാതെയും ഭക്ഷ്യക്കിറ്റ് വാങ്ങാതെയുമായി കണ്ടെത്തിയത്. മുൻഗണനാ പദവിയുണ്ടായിട്ടും അർഹതപ്പെട്ട വിഹിതം വാങ്ങാതെ പാഴാക്കുന്നത് മുൻഗണന പട്ടികയിൽ കാത്തിരിക്കുന്ന കുടുംബങ്ങളോട് കാണിക്കുന്ന അനീതിയാണ്.
ഇത്തരക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ച് അവർ അർഹതയില്ലാത്തവരാണെങ്കിൽ അവരെ നീക്കി പകരം പുതിയ അർഹതപ്പെട്ട കുടുംബങ്ങളെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുമോയെന്ന് പരിശോധിക്കുവാനുള്ള നീക്കമാണ് തെറ്റായി പ്രചരിപ്പിക്കുന്നത്.
റേഷൻ വാങ്ങാത്തവരുടെയും അതിജീവനക്കിറ്റ് വാങ്ങാത്തവരുടെയും പട്ടിക എല്ലാ റേഷൻ കടകളിലും വില്ലേജ് ഓഫിസുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കും. റേഷൻ വാങ്ങാത്തത് സംബന്ധിച്ച് പ്രസ്തുത കാർഡ് ഉടമകൾക്ക് നോട്ടീസ് നൽകി ആക്ഷേപം ഉണ്ടെങ്കിൽ അതുകൂടി കണക്കിലെടുത്ത് മാത്രമേ വിഷയത്തിൽ തീരുമാനമെടുക്കൂ.
കഴിഞ്ഞ മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത 52,604 കുടുംബങ്ങളെ പൊതുവിഭാഗത്തിലേക്ക് മാറ്റിയിട്ടുമുണ്ട്.

0 Comments