റിയാദ്: സൗദി അറേബ്യയിൽ തീവ്രവാദ ഗ്രൂപ്പിലെ മൂന്ന് പേർക്ക് വധശിക്ഷ. 2017ൽ മദീനയിലെ പ്രവാചക നഗരിയിൽ ആക്രമണത്തിന് പദ്ധതിയിടുകയും രാജ്യത്ത് നിരവധി ആക്രമണ ശ്രമങ്ങൾ നടത്തുകയും ചെയ്ത ”അൽ ഹരാസത്ത്” തീവ്രവാദ ഗ്രൂപ്പിലെ മൂന്ന് പേർക്കാണ് രാജ്യത്തെ പ്രത്യേക ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചതെന്ന് സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.[www.malabarflash.com]
മദീനയിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രവാചക നഗരിയിലെ പള്ളിയുടെ സമീപത്തെത്തിയവരെ കണ്ട് സംശയം തോന്നിയ സുരക്ഷാജീവനക്കാർ ചാവേറുകളെ തടഞ്ഞു.
മദീനയിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടവർക്കാണ് കോടതി ശിക്ഷ വിധിച്ചത്. പ്രവാചക നഗരിയിലെ പള്ളിയുടെ സമീപത്തെത്തിയവരെ കണ്ട് സംശയം തോന്നിയ സുരക്ഷാജീവനക്കാർ ചാവേറുകളെ തടഞ്ഞു.
ഇതിനിടെ ശരീരത്തിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ചാവേറുകൾക്കൊപ്പം നാല് സുരക്ഷാ ജീവനക്കാരും കൊല്ലപ്പെട്ട കേസിലാണ് സുപ്രധാന വിധി.
കേസിലെ ആറ് പ്രതികൾക്ക് 25 വർഷം വീതമാണ് തടവ്. ബാക്കി നാല് പേരിൽ ഒരാൾക്ക് 16 വർഷമാണ് തടവുശിക്ഷ.
0 Comments