ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിയമങ്ങളുമായി എസ്.ബി.ഐ. 10,000 രൂപയോ അതിന് മുകളിലോ പണം പിൻവലിക്കുമ്പോൾ ഒ.ടി.പി നൽകണമെന്നാണ് പുതിയ വ്യവസ്ഥ.[www.malabarflash.com]
ഡെബിറ്റ് കാർഡ് പിൻ നമ്പറിനൊപ്പം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് വരുന്ന ഒ.ടി.പി കൂടി നൽകിയാൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കു.
ഉപഭോക്താക്കളുടെ സുരക്ഷക്കായി രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ രാജ്യത്തെ എ.ടി.എമ്മുകളിൽ ഈ സംവിധാനം നടപ്പാക്കിയിരുന്നു. ജനുവരി ഒന്ന് മുതൽ നടപ്പാക്കിയ സംവിധാനം മുഴുവൻ സമയത്തേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് എസ്.ബി.ഐ.
പുതിയ സംവിധാനത്തിലൂടെ എ.ടി.എം കാർഡ് തട്ടിപ്പുകൾ കുറയുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. എസ്.ബി.ഐ എ.ടി.എമ്മുകളിൽ മാത്രമാണ് പുതിയ സംവിധാനം ലഭ്യമാകുകയെന്നും ബാങ്കധികൃതർ അറിയിച്ചിട്ടുണ്ട്.

0 Comments