NEWS UPDATE

6/recent/ticker-posts

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണവത്ത് എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. സെയ്ദ് മുഹമ്മദ് സലാഹുദ്ദീന്‍ ആണ് മരിച്ചത്. എ.ബി.വി.പി. പ്രവര്‍ത്തകര്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.[www.malabarflash.com]

കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. കാറില്‍ വരികയായിരുന്ന സലാഹുദ്ദീനെ ബൈക്കില്‍ പിന്തുടര്‍ന്ന സംഘം കാറില്‍ ഇടിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം.

ഗുരുതരമായി വെട്ടേറ്റ സലാഹുദ്ദീന്റെ കഴുത്ത് അറ്റു തൂങ്ങിയതായാണ് വിവരം. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചു. പിന്നീട് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

2018 ജനുവരിയില്‍ കണ്ണവത്തുവെച്ച് എ.ബി.വി.പി. പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഏഴാം പ്രതിയാണ് സലാഹുദ്ദീന്‍. കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് സലാഹുദ്ദീനു നേരെ ആക്രമണമുണ്ടായത്.

Post a Comment

0 Comments