കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്.[www.malabarflash.com]
പിടിയിലായവര്‍ക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്തെ പ്രധാന ബിജെപി പ്രവര്‍ത്തകരാണ് ഇവര്‍.
അതിനിടെ കൊലയാളികള്‍ സഞ്ചരിച്ചതെന്നു കരുതുന്ന കാര്‍ കണ്ടെത്തി. വാടകക്ക് എടുത്ത റിറ്റ്‌സ് കാറാണ് നമ്പൂതിരി കുന്നിലെ റബർ എസ്റ്റേറ്റിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടത്. കോളയാട് സ്വദേശിയുടേതാണ് കാര്‍.
ബൈക്കിലെത്തിയ കൊലയാളികള്‍ കൊലപാതക ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറില്‍ രക്ഷപ്പെടുകയും പിന്നീട് കാര്‍ ഉപേക്ഷിക്കുകയും ചെയ്തു എന്നാണ് നിഗമനം.
സലാഹുദ്ദീന്റെ മൃതദേഹം അല്‍പ സമയത്തിനകം പരിയാരം മെഡിക്കല്‍ കോളേജില്‍ വെച്ച് പോസ്റ്റ് മോര്‍ട്ടം നടത്തും. വൈകിട്ടോടെ മൃതദേഹം സംസ്‌കരിക്കും. സാലാഹുദ്ദീന്റ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആണ്.
എ.ബി.വി.പി. പ്രവര്‍ത്തകര്‍ ശ്യാമപ്രസാദ് വധക്കേസിലെ ഏഴാം പ്രതിയായിരുന്നു സലാഹുദ്ദീന്‍. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം.
കണ്ണവത്തിനടുത്ത് കൈച്ചേരി എന്ന സ്ഥലത്തുവെച്ച് കാറില്‍ വരികയായിരുന്ന സലാഹുദ്ദീന്റെ കാറിൽ കൊലയാളി സംഘത്തിന്റെ ബൈക്ക് ഇടിപ്പിക്കുകയായിരുന്നു. കാറ് നിര്‍ത്തി സലാഹുദ്ദീന്‍ പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. സഹോദരിമാരുടെ കണ്‍മുന്നില്‍ വെച്ചാണ് സലാഹുദ്ദീന് വെട്ടേറ്റത്.

0 Comments