NEWS UPDATE

6/recent/ticker-posts

ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസ്; 56 കാരനായ ഓട്ടോ ഡ്രൈവ‌ർ അറസ്റ്റിൽ

കണ്ണൂര്‍: കണ്ണൂരിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്പത്തിയാറുകാരനായ ഓട്ടോ ഡ്രൈവ‌ർ അറസ്റ്റിൽ. കണ്ടംകുന്ന് സ്വദേശി വത്സനാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.[www.malabarflash.com]

കഴിഞ്ഞ ആഴ്ചയാണ് കണ്ടംകുന്നിലെ ഓട്ടോ ഡ്രൈവറായ വത്സൻ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ വീട്ടിൽ നിന്നും സ്ഥിരമായി യാത്രയ്ക്ക് ഇയാളുടെ ഓട്ടോ ആയിരുന്നു വിളിക്കാറുണ്ടായിരുന്നത്. 

കഴിഞ്ഞ ആഴ്ച കടയിൽ സാധനം വാങ്ങാൻ പോയ അമ്മയ്ക്കൊപ്പം കുട്ടിയുമുണ്ടായിരുന്നു. വണ്ടിയിൽ കുഞ്ഞിനെ ഇരുത്തി അമ്മ ഒറ്റയ്ക്കാണ് സാധനങ്ങൾ വാങ്ങാൻ കടയിൽ കയറിയത്. ഇതിനിടയിലാണ് പ്രതി കുട്ടി പീ‍ഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം വീണ്ടും ഇയാളുടെ ഓട്ടോ വിളിച്ചു. പക്ഷെ കുട്ടി ഓട്ടോയിൽ കയറാൻ തയ്യാറായില്ല. കാര്യമന്വേഷിച്ചപ്പോഴാണ് പീഡനവിവരം അമ്മ അറിയുന്നത്. കൂത്തുപറമ്പ് പോലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Post a Comment

0 Comments