ദുബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പത്ത് റൺസ് ജയം. ആർസിബി ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സണ്‍റൈസേഴ്സ് 19.4 ഓവറില്‍ 153 റണ്‍സിന് എല്ലാവരും പുറത്തായി.[www.malabarflash.com]
സണ്‍റൈസേഴ്സിനായി ജോണി ബെയർസ്റ്റോ (43 പന്തിൽ 61), മനീഷ് പാണ്ഡെ (33 പന്തിൽ 34) എന്നിവർ മാത്രമേ തിളങ്ങിയുള്ളൂ. റോയൽ ചലഞ്ചേഴ്സിനായി യുസ്വേന്ദ്ര ചാഹൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. സൈനി, ദുബെ എന്നിവർ രണ്ട് വിക്കറ്റ് വീതവും സ്വന്തമാക്കി.
15.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 121 റൺസ് എന്ന നിലയിൽനിന്നായിരുന്നു സൺറൈസേഴ്സ് കൂട്ടത്തകർച്ച നേരിട്ടത്. ബെയർസ്റ്റോയെ ബൗൾഡാക്കി ചാഹലാണ് കളിയുടെ ഗതി ആർസിബിക്ക് അനുകൂലമാക്കിയത്. നേരത്തേ, അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ മലയാളി താരം ദേവ്ദത്ത് പടിക്കൽ, എബി ഡിവില്യേഴ്സ് എന്നിവരുടെ അര്‍ധസെഞ്ചുറിയാണ് ബംഗളൂരുവിന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
0 Comments