NEWS UPDATE

6/recent/ticker-posts

രണ്ടര വയസുള്ള കുഞ്ഞിനെയും കൊണ്ട് കിണറ്റില്‍ ചാടിയ യുവതി മരിച്ചു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു

നീലേശ്വരം: കുടംബ വഴക്കിനെ തുടർന്ന് രണ്ടര വയസുള്ള കുഞ്ഞിനെയും കൊണ്ട് മാതാവ് കിണറ്റിൽ ചാടി മരിച്ചു. കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.[www.malabarflash.com]

മടിക്കൈ കാലിച്ചാം പൊതിയിലെ പാലങ്കി സുധാകരന്റെ ഭാര്യ ബിന (31) മരണപ്പെട്ടത്. രണ്ടര വയസുള്ള മകൾ നിമ രക്ഷപ്പെട്ടു. .ചൊവ്വാഴ്ച രാത്രി 8.30 മണിയോടെ സംഭവം.

അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നു യുവതിയും കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്ത് എടുത്ത് ജില്ല ആശുപത്രിയിൽ എത്തിച്ചുയെങ്കിലും യുവതി മരണപ്പെട്ടിരുന്നു.

പുല്ലൂർ കരക്കുണ്ട് സ്വദേശിനിയാണ് ബിന. ആറു വയസുള്ള മറ്റൊരു മകൾ നിയ. മൃതദേഹം ജില്ലാശുപത്രിമോർച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments