NEWS UPDATE

6/recent/ticker-posts

ഐസ്ക്രീമിൽ എലിവിഷം ചേർത്ത് ആത്മഹത്യ ശ്രമം: മകൾക്ക്​ പിന്നാലെ അമ്മയും മരിച്ചു

കണ്ണൂർ: ഐസ്ക്രീമിൽ എലിവിഷം ചേർത്ത് മക്കൾക്ക്​ നൽകി കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയും മരിച്ചു. പയ്യാവൂർ പൊന്നുംപറമ്പിലെ ചുണ്ടക്കാട് അനീഷിൻെറ ഭാര്യ സ്വപ്ന (34)യാണ് മരിച്ചത്.[www.malabarflash.com]

ഇവരുടെ ഇളയ കുട്ടി അൻസീല ( രണ്ടര) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂത്ത മകൾ അൻസീന (11)യുടെ നില ഗുരുതരമാണ്.

പയ്യാവൂരിൽ റെഡിമെയ്ഡ് കട നടത്തി വരികയായിരുന്നു സ്വപ്ന. ഇവരുടെ ഭർത്താവ് അനീഷ്​ ഇസ്രായേലിലാണ്​. കടക്കെണിയും ബ്ലേഡ് മാഫിയയുടെ ഭീഷണിയുമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന നിഗമനത്തിലാണ്​ പോലീസ്​.

ആഗസ്റ്റ് 27ന് രാത്രിയാണ് സ്വപ്‌ന രണ്ടുമക്കൾക്കും വിഷം നല്‍കി ആത്മഹത്യക്കു ശ്രമിച്ചത്. അന്‍സീലയെ അബോധാവസ്ഥയില്‍ കണ്ടതോടെ സ്വപ്‌ന തന്നെയാണ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ച് ആശുപത്രിയില്‍ കൊണ്ടുപോയത്. ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിൻെറ വൃക്കയുടെ പ്രവര്‍ത്തനം വഷളായതോടെ കോഴിക്കോട്ടേക്കു മാറ്റി. എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കോഴിക്കോട് ആശുപത്രിയിൽ ചൊവ്വാഴ്ച  പുലർച്ചെയാണ്​ സ്വപ്​നയുടെ മരണം.
",

Post a Comment

0 Comments