NEWS UPDATE

6/recent/ticker-posts

പാലാരിവട്ടം പാലം പൊളിച്ചുപണിയാമെന്ന്‌ സുപ്രീംകോടതി; സംസ്ഥാന സർക്കാരിന് അനുമതി

ന്യൂഡൽഹി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയുന്നതിന് സുപ്രീംകോടതിയുടെ അനുമതി. സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്. ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.[www.malabarflash.com]


ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. കരാറുകാരുടെയും കൺസൾട്ടൻസി കമ്പനിയായ കിറ്റ്‌കോയുടെയും ഹർജികൾ കോടതി തള്ളി. പാലം പൊളിച്ചു പണിയുന്നതിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു.

Post a Comment

0 Comments