ന്യൂഡല്‍ഹി: സി.പി.എമ്മുകാര്‍ പ്രതികളായ കാസര്‍കോട് പെരിയ ഇരട്ടക്കൊല കേസ് സി.ബി.ഐക്ക് വിട്ട കേരള ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹരജിയിൽ സുപ്രീംകോടതി സ്റ്റേയില്ല.[www.malabarflash.com]
സർക്കാറിന്റെ അപ്പീൽ ഹരജിയിൽ സുപ്രീംകോടതി സി.ബി.ഐക്ക് നോട്ടീസ് അയച്ചു. കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കാൻ സി.ബി.ഐയോട് ആവശ്യപ്പെട്ട കോടതി നാലാഴ്ചക്കകം മറുപടി നൽകണമെന്നും നിർദേശിച്ചു.
2017 ഫെബ്രുവരി 17ന് സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരന്റെ നേതൃത്വത്തിലുള്ള അക്രമികള്‍ ബൈക്കില്‍ പോവുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നുവെന്നാണ് കേസ്. കേസില്‍ 14 പ്രതികളാണുള്ളത്.
കേരള പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈകോടതി വിധി റദ്ദാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയിൽ ബോധിപ്പിച്ചത്.
0 Comments