NEWS UPDATE

6/recent/ticker-posts

നികുതി വെട്ടിപ്പ്; എ ആര്‍ റഹ്മാന് കോടതി നോട്ടീസ്

ചെന്നൈ: നികുതി വെട്ടിപ്പ് കേസില്‍ സംഗീതസംവിധായകന്‍ എആര്‍ റഹ്മാന് മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലിലാണ് റഹ്മാന് നോട്ടീസ് അയച്ചത്.[www.malabaflash.com]

എആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടിയുടെ പ്രതിഫല തുക വകമാറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

യു കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കംപോസ് ചെയ്ത് നല്‍കിയതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്കാണ് നല്‍കിയതെന്നും ഇത് നികുതി വെട്ടിക്കാനായിരുന്നുവെന്നുമാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍. 

2010 ലാണ് എആര്‍ റഹ്മാന്‍ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയ്ക്ക് വേണ്ടി റിങ് ടോണ്‍ കമ്പോസ് ചെയ്തത്. 2015 ലാണ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Post a Comment

0 Comments