NEWS UPDATE

6/recent/ticker-posts

തീയ്യസമുദായത്തെ സര്‍ക്കാര്‍ ഓ ബി സി ലിസ്റ്റില്‍ സ്വതന്ത്രമായി രേഖപ്പെടുത്തണം; റവന്യു മന്ത്രിക്ക് നിവേദനം നല്‍കി

കാസറകോട്: തീയ്യസമുദായത്തെ സർക്കാർ ഓ ബി സി ലിസ്റ്റിൽ സ്വതന്ത്രമായി രേഖപ്പെടുത്തണമെന്ന ആവശ്യവുമായി തീയ്യക്ഷേമസഭ റവന്യു മന്ത്രിക്ക് നിവേദനം നൽകി.[www.malabarflash.com] 

കാവുകളും കഴകങ്ങളും കേന്ദ്രീകരിച്ച തനതായ സംസ്കാരമുള്ള തീയ്യസമുദായത്തെ സർക്കാർ രേഖകളിൽ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ കാലങ്ങളായി നടന്നുവരികയാണെന്നും നിലവിൽ തീയ്യരെ അവരുമായി ബന്ധമില്ലാത്ത ഈഴവ എന്നാ മറ്റൊരു ജാതിയുടെ കൂടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നും എന്നാൽ തീയ്യസമുദായം പ്രത്യേക സമുദായമാണെന്നും ആയതിനാൽ അവരെ സർക്കാരിന്റെ പിന്നോക്കജാതിലിസ്റിൽ മറ്റെല്ലാ സമുദായങ്ങളെയും രേഖപ്പെടുത്തിയത് പോലെ പ്രത്യേകജാതിയായി തന്നെ രേഖപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് തീയ്യക്ഷേമസഭ സംസ്ഥാന ചെയർമാൻ ശ്രീരാജ് കെ വി പാലക്കാട്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് നിവേദനം നൽകി. 

ഇത്തരത്തിൽ തീയ്യരെ ഈഴവയുടെ കൂടെ രേഖപ്പെടുത്തുന്നതിനാൽ തീയ്യസമുദായത്തിന് അർഹമായ സംവരണം പൂർണമായും നഷ്ടപ്പെടുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ തീയ്യർക്കും ഈഴവർക്കും ചേർന്നുള്ള 14% സംവരണം തീയ്യർക്ക് 7%, ഈഴവർക്ക് 7% എന്നാ നിലയിൽ വിഭജിച്ച് നൽകണം എന്നുകൂടി നിവേദനത്തിൽ ആവശ്യപ്പെടുന്നു. 

തീയ്യക്ഷേമസഭ സംസ്ഥാന ജനറൽ കൺവീനർ വിനോദൻ വി വി തുരുത്തി, സംസ്ഥാന ജോയിൻ കൺവീനർ ചന്ദ്രൻ എം വി പാലക്കാട്ട് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments