ദുബൈ: കോവിഡ് ബാധിതരായ രണ്ട് പേർക്ക് യാത്ര അനുവദിച്ചതിനെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ഇന്ന് മുതൽ 15 ദിവസത്തേക്ക് ദുബൈ വിമാനത്താവളം അധികൃതർ വിലക്കേർപെടുത്തി.[www.malabarflash.com]
കോവിഡ് പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും യാത്രക്കാരെ യാത്ര ചെയ്യാൻ അനുവദിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്കേർപെടുത്തിയത്. രണ്ടുതവണ പിഴവ് ആവർത്തിച്ചു.
രോഗിയുടെ പേരും പാസ്പോർട്ട് നമ്പറും യാത്ര ചെയ്ത് സീറ്റ് നമ്പറും ഉൾപ്പെടെ നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. മുമ്പും സമാനമായ സംഭവമുണ്ടായപ്പോൾ ദുബൈ എയർപോർട്ട് അധികൃതർ എയർ ഇന്ത്യ എക്സ്പ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും, പിഴവ് ആവർത്തിച്ച സാഹചര്യത്തിലാണ് ഒക്ടോബർ രണ്ട് വരെ സസ്പെൻഷൻ.
ഇത് മൂലം യാത്രക്കാർക്കുണ്ടാകുന്ന ചികിത്സ, ക്വാറൻറീൻ ചെലവുകൾ എയർ ഇന്ത്യ വഹിക്കണമെന്നും മിഡിൽ ഈസ്റ്റ് റീജിയനൽ മാനേജർക്ക് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അയച്ച സസ്പെൻഷൻ നോട്ടിസിൽ വ്യക്തമാക്കി.
ഇതേ തുടർന്ന് അടുത്ത ദിവസങ്ങളിൽ പുറപ്പെടാനിരുന്ന വിമാനങ്ങൾ റദ്ദ് ചെയ്തു.
0 Comments