NEWS UPDATE

6/recent/ticker-posts

കുമ്പള ആരിക്കാടിയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുമ്പള:  ദേശീയപാതയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. കുമ്പള ആരിക്കാടി ദേശീയപാതയിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് അപകടം. പച്ചമ്പള കല്‍പാറയിലെ മൂസ- ഹഫ്സ ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.[www.malabarflash.com]

ഉപ്പള ഭാഗത്തേക്ക് പോകുകയായിരുന്ന കാറിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് കാർ റോഡരികിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ആറുപേരെ മംഗളൂരുവിലെ ആശുപത്രിയിലും മറ്റുള്ളവരെ കുമ്പള സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Post a Comment

0 Comments