ഉദുമ പടിഞ്ഞാറിലെ മൂന്ന് മക്കളുള്ള സ്ത്രീയെയാണ് ഭർത്താവിന്റെ സുഹൃത്തുൾപ്പെടെ പതിനെട്ടോളം പേർ ചേർന്ന് വർഷങ്ങളായി ബ്ലാക്ക് മെയിൽ ചെയ്ത് പീഡിപ്പിച്ചത്. യുവതിയുടെ ഭർത്താവ് ഗൾഫിലും പിന്നീട് കോഴിക്കോടും ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നാട്ടിലില്ലാത്ത സമയത്താണ് പീഡനം നടന്നത്. യുവതി നേരിട്ടെത്തിയാണ് ബേക്കൽ പോലീസിൽ പരാതി നൽകിയത്.
അഞ്ചുപേർക്കതിരെ മാത്രമാണ് കേസെടുത്തത്. മറ്റു പ്രതികളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാനും പ്രതിചേർക്കാനും പോലീസ് തയ്യാറായിട്ടില്ല. പ്രതി ചേർത്തവരേയും ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.
അഞ്ചുപേർക്കതിരെ മാത്രമാണ് കേസെടുത്തത്. മറ്റു പ്രതികളെക്കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാനും പ്രതിചേർക്കാനും പോലീസ് തയ്യാറായിട്ടില്ല. പ്രതി ചേർത്തവരേയും ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല.
മുസ്ലിംലീഗ്, കോൺഗ്രസ് പാർടികളിലെ സജീവ പ്രവർത്തകരാണ് പ്രതികൾ എല്ലാവരും. പ്രതികളെ രക്ഷിക്കാൻ യുഡിഎഫ് നേതാക്കൾ ഇടപെടുകയാണ്. ചില പോലീസ് ഉദ്യോഗസ്ഥർ ഇതിന് കൂട്ടുനിൽക്കുന്നതായും സിപിഐ എം ആരോപിച്ചു .
അതിനാൽ പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ച് സമഗ്രമായി അന്വേഷണം നടത്തണമെന്ന് സിപിഐ എം ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
പടിഞ്ഞാറിലെ യുവതിയെ പീഡിപ്പിച്ച സംഭവത്തിലെ മുഴുവൻ പ്രതികളെയും അറസ്‌റ്റുചെയ്യണമെന്നാവശ്യപെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ഉദുമ ഏരിയാ കമ്മിറ്റി വ്യാഴാഴ്ച പകൽ 10.30ന് ഉദുമ ടൗണിൽ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി പി ബേബി ഉദ്‌ഘാടനം ചെയ്യും.
0 Comments