കാസര്‍കോട്: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തളങ്കര സ്വദേശിയും ഒളയത്തടുക്ക ചെട്ടുംകുഴിയില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് എന്ന ചൈന റഫീഖാണ് (45) മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ചയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ റഫീഖ് സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടം.
തലക്ക് ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നാട്ടുകാര്‍ ഉടന്‍ തന്നെ തൊക്കോട്ട് ദേര്‍ലക്കട്ടയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ ചികിത്സയില്‍ കഴിയുകയായിരുന്ന റഫീഖ് തിങ്കളാഴ്ച രാവിലെയോടെ മരിച്ചു.
തലക്ക് ഗുരുതരമായി പരിക്കേറ്റ റഫീഖിനെ നാട്ടുകാര്‍ ഉടന്‍ തന്നെ തൊക്കോട്ട് ദേര്‍ലക്കട്ടയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ ചികിത്സയില്‍ കഴിയുകയായിരുന്ന റഫീഖ് തിങ്കളാഴ്ച രാവിലെയോടെ മരിച്ചു.
ഫതഹ് ജുമാ മസ്ജിദ് ജോയിന്‍ സെക്രട്ടറിയായിരുന്നു. മുഹമ്മദ് റഫീഖ് നേരത്തേ ദുബൈയിലും ചൈനയിലും ദീര്‍ഘകാലം ജോലി ചെയ്തിരുന്നു.
പി.കെ അമ്മദ് ഹാജി- നഫീസ ദമ്പതികളുടെ മകനാണ്.ഭാര്യ: ഖൗലത്ത്. മക്കള്‍: വഫ, ആയിഷ, ഫാത്തിമ. സഹോദരങ്ങള്‍: അഷ്‌റഫ്, ഫിറോസ്, നസീമ, ഫൗസിയ, സാഹിമ.
0 Comments