ന്യൂയോര്‍ക്ക്: ഒരു തെളിവും അവശേഷിപ്പിക്കാതെ ഉടന്‍ അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ അയയ്ക്കാനുള്ള വാട്ട്സ്ആപ്പ് ഫീച്ചര്‍ വരുമെന്ന് കുറേക്കാലമായി കേള്‍ക്കുന്നുണ്ട്. ഉടന്‍ വരുന്ന ഫീച്ചറിന്റെ പേര് വ്യൂ വണ്‍സ് എന്നായിരിക്കുമെന്ന് ഏറ്റവും പുതിയ വിവരം.[www.malabarflash.com]
വാട്ട്സ്ആപ്പ് ഫീച്ചറുകള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്ന വാബിറ്റാഇന്‍ഫോ തന്നെയാണ് ഇക്കാര്യവും പറഞ്ഞിരിക്കുന്നത്. ഒരു ചിത്രം പങ്കുവയ്ക്കാന്‍ തീരുമാനിച്ചാല്‍ അതിനടുത്ത്, കാലാവധി നിശ്ചയിക്കാനുള്ള ഐക്കണ്‍ തെളിയും. തുടര്‍ന്ന് ആ ഓപ്ഷന്‍ സ്വീകരിച്ചാണ് ഫോട്ടോ അയയ്ക്കുന്നതെന്നു വരുകില്‍, അതു കിട്ടുന്നയാള്‍ ചാറ്റ് നിർത്തി പോകുമ്പോള്‍ ആ ചിത്രവും അപ്രത്യക്ഷമാകും.
കിട്ടുന്നയാള്‍ക്കും, ഈ ഫയല്‍ അപ്രത്യക്ഷമാകും എന്ന നോട്ടിഫിക്കേഷന്‍ ലഭിക്കും. അങ്ങനെ അപ്രത്യക്ഷമായ ഫോട്ടോ കിടന്നിടത്ത് എന്ന സന്ദേശം കിടക്കും. ഇപ്പോള്‍ മെസേജുകള്‍ ഡിലീറ്റു ചെയ്താല്‍ കാണുന്ന മെസെജിനോട് ഇതിനു സാമ്യമുണ്ടെന്നു പറയാം.
ഈ ഫീച്ചര്‍ ഇപ്പോഴും വികസിപ്പിച്ചു വരുന്നതേയുള്ളു. എന്നാണ് ഇത് വാട്‌സാപില്‍ ലഭ്യമാകുക എന്ന കാര്യത്തില്‍ തീര്‍ച്ചയില്ലെങ്കിലും ആദ്യഘട്ടത്തില്‍ ഇത് ടെക്സ്റ്റ് സന്ദേശങ്ങള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. പിന്നീട് ചിത്രങ്ങള്‍, വീഡിയോ, ജിഫ് എന്നിവയ്ക്കും ലഭിക്കും എന്നാണ് സൂചന.
0 Comments