മംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവ ഡോക്ടര്‍ മരണത്തിന് കീഴടങ്ങി. മംഗളൂരു ശ്രീനിവാസ് മെഡിക്കല്‍ സയന്‍സ് ആൻ്റ് റിസര്‍ച്ച് സെൻ്ററിലെ ബിരുദാനന്തര മെഡിക്കല്‍ വിദ്യാര്‍ഥി ഡോ. സാക്ഷിത് ഷെട്ടി (27) ആണ് മരിച്ചത്. കുന്താപുരം ഹര്‍ഡള്ളി സ്വദേശിയായിരുന്നു.[www.malabarflash.com]
കഴിഞ്ഞ ആഴ്ചയാണ് സര്‍ക്കാര്‍ ക്വാട്ടയിൽ സര്‍ജറിയില്‍ പിജി കോഴ്‌സിനു ചേര്‍ന്നത്. മാതാപിതാക്കള്‍ക്കൊപ്പം ചിക്കമംഗളൂറു മുഡിഗെരെയിലാണ് താമസം. പഠനത്തിനിടെ കോവിഡ് ബാധിക്കുകയായിരുന്നു. ചികില്‍സക്കിടെ സുഖംപ്രാപിച്ച് വരുന്നതിനിടയിലാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ദക്ഷിണ കന്നഡയില്‍ ഞായറാഴ്ച 404 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തു. മൂന്നുപേര്‍ മരണപ്പെട്ടു. ഇതുവരെ ജില്ലയില്‍ 17,363 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 3,934 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഞായറാഴ്ച മൂന്നുപേര്‍ ഉള്‍പ്പെടെ 442 മരണങ്ങളാണ് ഇതുവരെ ജില്ലയില്‍ നടന്നത്.

0 Comments