മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ല മുസ്ലിംലീഗ് കമ്മറ്റി പ്രഖ്യാപിച്ച 10കോടിയുടെ വിഭവ സമാഹരണ യജ്ഞം ആരംഭിച്ചു.[www.malabarflash.com]
പാണക്കാട് വെച്ച് നടന്ന ചടങ്ങിൽ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് ഡയാലിസിസ് മെഷീൻ വാങ്ങുന്നതിനാവശ്യമായ ഫണ്ട് അഹമ്മദ് മൂപ്പനിൽ നിന്നും സ്വീകരിച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.
കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയും ചികിത്സ കേന്ദ്രങ്ങളിലെ ഉപകരണങ്ങളുടെ അഭാവം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ കലക്ടർ കെ.ഗോപാലകൃഷ്ണൻ മുസ്ലിംലീഗ് ജില്ല അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തിയിരുന്നു. ഇതിനെത്തുടർന്ന് മുസ്ലിംലീഗ് എം.പിമാർ, എം.എൽ.എമാർ അടക്കമുള്ളവരുടെ ഓൺലൈൻ യോഗം ചേർന്ന് കർമ്മപദ്ധതി തയ്യാറാക്കിയിരുന്നു.
0 Comments