NEWS UPDATE

6/recent/ticker-posts

അറുക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി: 10 പേര്‍ക്ക് പരുക്ക്

പാലക്കാട്: അറുക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടിയത് മംഗലംഡാമിലും പരിസരത്തും ഭീതി പരത്തി. പത്തോളം പേര്‍ക്ക് നിസാര പരുക്ക്. ബുധനാഴ്ച വൈകീട്ട് വീഴ്‌ലിയില്‍നിന്ന് വിരണ്ടോടിയ പോത്താണ് ബൈക്ക് യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കുത്തി വീഴ്ത്തി ഭീതി പരത്തിയത്.[www.malabarflash.com]


ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ മാപ്പളപ്പൊറ്റ വഴി ചിറ്റടിയിലെത്തിയ പോത്ത് ചുമട്ടുതൊഴിലാളിയായ പഴനിമലയെയും കുഞ്ചുമ്മാള്‍ എന്ന വീട്ടമ്മയെയും കുത്തിവീഴ്ത്തിയതിന് ശേഷം കണിയമംഗലം ഭാഗത്തക്ക് പോയി. അവിടെ നിന്നും കാണാതായ പോത്ത് വ്യാഴാഴ്ച കാലത്ത് ഒടുകൂര്‍ ഭാഗത്ത് ഭാഗത്ത് പൊങ്ങുകയായിരുന്നു. അവിടെ പോത്തിനെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.

പിന്നീട് അപ്രത്യക്ഷമായ പോത്ത് വെള്ളിയാഴ്ച കാലത്ത് മംഗലംഡാം ഭാഗത്തേക്ക് വരുന്നതിനിടയില്‍ കണ്ണില്‍ കണ്ടവരെയെല്ലാം കുത്തിമറിച്ചിട്ടു. ബൈക്ക് യാത്രക്കാരെയും വെറുതെ വിട്ടില്ല. മംഗലംഡാം ചന്ദ്രന്റെ വീടിന്റെ മുന്‍ഭാഗത്തെ ഗെയ്റ്റ് കടന്ന് കോമ്പൗണ്ടിലേക്ക് കയറിയ പോത്ത് പുറകിലെ അടുക്കള ഭാഗത്ത് എത്തി. പോത്ത് വരുന്നത് കണ്ട് ചന്ദ്രന്റെ ഭാര്യ വീടിനകത്തേക്ക് ഓടി കയറിയത് കൊണ്ട് രക്ഷപ്പെട്ടു. ഓട്ടത്തിനിടയില്‍ വാതിലില്‍ തലയിടിച്ച് പരുക്ക് പറ്റി.

തിരിച്ച് മെയിന്‍ റോഡിലേക്ക് ഇറങ്ങി ഓടുന്നതിനിടയില്‍ കണ്ടവരെയെല്ലാം ഇടിച്ചിട്ടു. പനിക്കുളമ്പ് മാതു, ടാക്‌സി ഡ്രൈവര്‍ മണി, ചുമട്ടുതൊഴിലാളി രമേശ്, ഓട്ടോ ഡ്രൈവര്‍ ഷക്കീര്‍ തുടങ്ങിയവര്‍ക്ക് പരുക്കേറ്റു. ഒടുവില്‍ മംഗലംഡാം ഉദ്യാനത്തിനത്തിനകത്തേക്ക് ഓടിയ പോത്തിനെ വിവരമറിഞ്ഞെത്തിയ വടക്കഞ്ചേരി ഫയര്‍ഫോഴ്‌സും മംഗലംഡാം പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴടക്കി. നിരവധി പേര്‍ ആക്രമണത്തിനിരയായെങ്കിലും ആരുടെയും പരുക്കുകള്‍ സാരമല്ലാത്തത് രക്ഷയായി.

Post a Comment

0 Comments