NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ കോവിഡ്​ ബാധിച്ച്​ ​ വിദ്യാർഥി മരിച്ചു

കണ്ണൂര്‍: മലയോര മേഖലയായ തളിപ്പറമ്പിനു സമീപം ആലക്കോട് തേര്‍ത്തല്ലിയില്‍ കോവിഡ് ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു. ആലക്കോട് സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ചെറുകരകുന്നേല്‍ ജോസന്‍(13) ആണ് മരിച്ചത്.[www.malabarflash.com]

ആലക്കോട് ടൗണിലെ സീതാറാം ആയുര്‍വേദ ഷോപ്പ് ഉടമ ജിമ്മി ജോസിന്റെ മകന്‍ ഈ മാസം ആറിനാണ് ജോനനെ തളിപ്പറമ്പ് ഗവ. ആശുപത്രിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് 8ന് കോവിഡ് സ്ഥിരീകരിക്കുകയും ശ്വാസതടസ്സത്തെ തുടര്‍ന്ന് പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.

Post a Comment

0 Comments