ജബൽപുർ: മധ്യപ്രദേശിൽ രണ്ടു കോടി മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പ്രമുഖ വ്യവസായിയുടെ മകനെ മരിച്ചനിലയിൽ കണ്ടെത്തി. മൂന്നുദിവസം മുമ്പ് ജബൽപുർ ജില്ലയിൽനിന്ന് തട്ടിക്കൊണ്ടുപോയ 13കാരനെയാണ് ഞായറാഴ്ച കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.[www.malabarflash.com]
ബചുവ ഗ്രാമത്തിലെ ബർഗി ഡാമിലാണ് കഴുത്തിൽ തുണി ചുറ്റിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഡാമിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് കരുതുന്നതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് അലോക് ശർമ പറഞ്ഞു.
വ്യാഴാഴ്ച വീട്ടിൽനിന്ന് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിയെ ധവന്ദരി ഭാഗത്തുനിന്ന് അജ്ഞാതർ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പിന്നീട് രക്ഷിതാക്കളെ വിളിച്ച് രണ്ടു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു.
പോലീസിൽ വിവരം അറിയിച്ചതനുസരിച്ച് തിരച്ചിൽ നടത്തുന്നതിനിടെയാണ് ഡാമിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
0 Comments