NEWS UPDATE

6/recent/ticker-posts

സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ നൂറെ മദീന -2020 മീലാദ് ഫെസ്റ്റ് കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്യും

ദേളി: സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ മീലാദ് ഫെസ്റ്റ് കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ 17- നു രാവിലെ ഉദ്ഘടനം ചെയ്യും.ശനിയാഴ്ച 10-മണിക്ക് നടക്കുന്ന പരിപാടിയിൽ കെ പി ഹുസൈൻ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണം നടത്തും.മാനേജർ എം എ അബ്ദുൽ വഹാബ് അധ്യക്ഷത വഹിക്കും.[www.malabarflash.com]


സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ കണ്ണവം, പ്രിൻസിപ്പാൾ ഹനീഫ അനീസ്, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുള്ള ഹുസൈൻ കടവത്തു, കൊല്ലമ്പാടി അബ്ദുൽഖാദിർ സഅദി, അഹ്മദലി ബെണ്ടിച്ചാൽ എന്നിവർ പ്രസംഗിക്കും.

സമ്പൂർണ സൂം ആപ്പ് വഴി നടക്കുന്ന മീലാദ് ഫെസ്റ്റിൽ മൂവായിരത്തിലേറെ വിദ്യാർഥികൾ മാറ്റുരക്കും.

Post a Comment

0 Comments