NEWS UPDATE

6/recent/ticker-posts

നെടുമ്പാശേരി വിമാനത്താവളത്തിൽ 2.12 കോടിയുടെ സ്വർണവേട്ട

നെ​​ടു​​മ്പാ​​ശേ​​രി: കൊ​​ച്ചി അ​​ന്താ​​രാ​​ഷ്‌ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ 2.12 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന 5.20 കി​​ലോ​​ഗ്രാം സ്വ​​ർ​​ണ​​മി​​ശ്രി​​ത​​വു​​മാ​​യി നാ​​ലു യാ​​ത്ര​​ക്കാ​​ർ പി​​ടി​​യി​​ലാ​​യി. മ​​ല​​പ്പു​​റം സ്വ​​ദേ​​ശി മു​​ഹ​​മ്മ​​ദ് മാ​​ഹി​​ൻ, കോ​​ഴി​​ക്കോ​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ മു​​ഹ​​മ്മ​​ദ് അ​​ജാ​​സ്, ഷം​​സു​​ദി​​ൻ, ത​​മി​​ഴ്നാ​​ട് തി​​രു​​നെൽ​​വേ​​ലി സ്വ​​ദേ​​ശി മു​​ഹൈ​​ദി​​ൻ എ​​ന്നി​​വ​​രാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.[www.malabarflash.com]


ര​​ഹ​​സ്യ​​വി​​വ​​രം ല​​ഭി​​ച്ച​​തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ തിങ്കളാഴ്ച  പു​​ല​​ർ​​ച്ചെ കൊ​​ച്ചി​​യി​​ൽനി​​ന്ന് ഡി​​ആ​​ർ​​ഐ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി ഇ​​വ​​രെ പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. ഗ്രീ​​ൻ ചാ​​ന​​ലി​​ലൂ​​ടെ സ്വ​​ർ​​ണം ക​​ട​​ത്തി​​ക്കൊ​​ണ്ടു വ​​രു​​ന്ന​​തി​​നി​​ടെ​​യാ​​ണ് നാ​​ലം​​ഗ സം​​ഘം ഡി​​ആ​​ർ​​ഐ​​യു​​ടെ പി​​ടി​​യി​​ലാ​​യ​​ത്. സ്വ​​ർ​​ണ​​മി​​ശ്രി​​ത​​ത്തി​​ൽ 4.05 കി​​ലോ​​ഗ്രാം സ്വ​​ർ​​ണ​​മാ​​ണുള്ള​​തെ​​ന്ന് ഡി​​അ​​ർ​​ഐ സം​​ഘം പ​​റ​​ഞ്ഞു.

ദുബൈ​​യി​​ൽ നി​​ന്നു ഫ്ളൈ ​​ദുബൈ വി​​മാ​​ന​​ത്തി​​ലാ​​ണ് ഇ​​വ​​ർ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ലെ​​ത്തി​​യ​​ത്. സ്വ​​ർ​​ണ​​മി​​ശ്രി​​തം ക​​ട്ട​​ക​​ളാ​​ക്കി കാ​​ലി​​ൽ കെ​​ട്ടി​​വ​​ച്ചാ​​ണ് കൊ​​ണ്ടു​​വ​​ന്ന​​ത്. ഇ​​വ​​ർ വ​​ൻ ക​​ള്ള​​ക്ക​​ട​​ത്ത് സം​​ഘ​​ത്തി​​ന്‍റെ വാ​​ഹ​​ക​​രാ​​കാ​​മെ​​ന്നാ​​ണ് നി​​ഗ​​മ​​നം.

Post a Comment

0 Comments