ന്യൂഡൽഹി: ജനന, മരണ രജിസ്ട്രേഷൻ നടത്തുന്നതിനു ആധാർ നന്പർ നിർബന്ധമല്ലെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ. ആന്ധ്ര സ്വദേശിയുടെ വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനാണ് രജിസ്ട്രാർ ജനറൽ വിശദീകരണം നൽകിയത്. [www.malabarflash.com]
2019 ഏപ്രിൽ മൂന്നിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതു സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയിരുന്നതാണെന്നും ജനന, മരണ രജിസ്ട്രേഷന് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്നും വിശദീകരണത്തിൽ വ്യക്തമാക്കി.
0 Comments