NEWS UPDATE

6/recent/ticker-posts

കൊലക്കേസ് പ്രതിയെ വാഹനമിടിപ്പിച്ചശേഷം വെട്ടിക്കൊന്നു

തൃശൂർ: അ​​​ന്തി​​​ക്കാ​​​ട് മു​​​റ്റി​​​ച്ചൂ​​​രി​​​ൽ കൊ​​​ല​​​ക്കേ​​​സ് പ്ര​​​തി​​​യെ കാ​​​ർ ത​​​ട​​​ഞ്ഞ് വെ​​​ട്ടി​​​ക്കൊ​​​ന്നു. പെ​​​രി​​​ങ്ങോ​​​ട്ടു​​​ക​​​ര ആ​​​ദ​​​ർ​​​ശ് കൊ​​​ല​​​ക്കേ​​​സി​​​ലെ എ​​​ട്ടാം പ്ര​​​തി​​​യാ​​​യ മു​​​റ്റി​​​ച്ചൂ​​​ർ പ​​​ടി​​​യം കൂ​​​ട്ടാ​​​ല ഉ​​​ദ​​​യ​​​ന്‍റെ മ​​​ക​​​ൻ നി​​​ധി​​​ലി​​നെ (അ​​​പ്പു- 28) ആ​​ണ് വെ​​​ട്ടി​​​ക്കൊ​​​ന്ന​​​ത്. ശനിയാഴ്ച  രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​നു ശേ​​​ഷം മാ​​​ങ്ങാ​​​ട്ടു​​​ക​​​ര വ​​​ട്ടു​​​കു​​​ളം ക്ഷേ​​​ത്ര​​​ത്തി​​​നു സ​​​മീ​​​പ​​​മാ​​​ണു സം​​​ഭ​​​വം.[www.malabarflash.com]


അ​​​ക്ര​​​മി​​​സം​​​ഘം നി​​​ധി​​​ൻ സ​​​ഞ്ച​​​രി​​​ച്ച കാ​​​റി​​​ൽ മ​​​റ്റൊ​​​രു കാ​​​ർ ഇ​​​ടി​​​പ്പി​​​ച്ചു. മാ​​​ര​​​കാ​​​യു​​​ധ​​​ങ്ങ​​​ളു​​​മാ​​​യി എ​​​ത്തി​​​യ സം​​​ഘം നി​​​ധി​​​ലി​​നെ പു​​​റ​​​ത്തേ​​​ക്കു വ​​​ലി​​​ച്ചി​​​റ​​​ക്കി റോ​​​ഡി​​​ലി​​​ട്ടു വെ​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു. 

കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം വ​​​ന്ന കാ​​​റി​​​ൽ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട സം​​​ഘം ഈ ​​​സ​​​മ​​​യം അ​​​തു​​​വ​​​ഴി വ​​​ന്ന കാ​​​റ്റ​​​റിം​​​ഗ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​ലാ​​​ണ് ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി ഡ്രൈ​​വ​​​റു​​​ടെ ക​​​ഴു​​​ത്തി​​​ൽ വാ​​​ളു​​​വ​​​ച്ച് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പു​​​റ​​​ത്തി​​​റ​​​ക്കി​​​യാ​​​ണ് വാ​​​ഹ​​​നം കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്.
വിവിരമറിത്തെത്തിയ അന്തിക്കാട് പോലീസ് നിതിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ജൂലൈയ് 2ന് താന്ന്യം കുറ്റിക്കാട്ട് ആദർശിനെ (മക്കു-29) വെട്ടി കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയായ നിതിൻ ഒരാഴ്ച മുൻപേ ജാമ്യത്തിലിറങ്ങിയിരുന്നു.

ശനിയാഴ്ച രാവിലെ അന്തിക്കാട് പോലീസ് സ്റ്റേഷനിൽ നിതിൻ ഒപ്പിടാനെത്തിയിരുന്നു. അതിനു ശേഷം മാങ്ങാട്ടുകര റോഡിലൂടെ പോകുമ്പോഴായിരുന്നു ആക്രമണം. 

ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി എം.കെ.ഗോപാലകൃഷ്ണൻ, അന്തിക്കാട് ഇൻസ്‌പെക്ടർ പ്രശാന്ത് ക്ലിന്റ്, എസ്‌ഐ മാരായ കെ.എസ്. സുശാന്ത്, വി.എൻ. മണികണ്ഠൻ എന്നിവരുമെത്തി. ഫൊറൻസിക് ടീമും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

അതേ സമയം  കൊലയാളി സംഘത്തിൽപ്പെട്ട മുറ്റിച്ചൂർ സ്വദേശി സനൽ പൊലിസ് കസ്റ്റഡിയിലായിട്ടുണ്ട് . നാലു കൂട്ടുപ്രതികളെ തിരയുന്നു. കൊലയ്ക്കു ശേഷം പ്രതികൾ തട്ടിയെടുത്ത കാറും ബൈക്കും കണ്ടെത്താനും തിരച്ചിൽ ഊർജിതമാക്കി.

Post a Comment

0 Comments