NEWS UPDATE

6/recent/ticker-posts

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗം; ദലിത് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ട ബലാത്സംഗത്തിന് ഇരയായി ദലിത് വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ടു. ബല്‍റാം പൂരിലാണ് സംഭവം. മയക്കുമരുന്ന് കുത്തിവെച്ച ശേഷമാണ് പെണ്‍കുട്ടിയെ അക്രമികള്‍ ബലാത്സംഗം ചെയ്തത്.[www.malabarflash.com]

ബലാത്സംഗത്തിന് ശേഷം അക്രമികള്‍ പെണ്‍കുട്ടിയുടെ ഇരു കാലുകളും തല്ലി ഒടിച്ചു. സംഭവത്തില്‍ മൂന്ന് പേരെ പോലിസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ പെണ്‍കുട്ടിക്ക് മുന്‍പരിചയം ഉണ്ടെന്നാണ് പോലിസ് പറയുന്നത്. 

അഡ്മിഷനുമായി ബന്ധപ്പെട്ട് കോളജില്‍ പോയി തിരിച്ചുവരുന്ന വഴി മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. 

ഹത്രാസ് കൂട്ട ബലാല്‍സംഗത്തില്‍ യോഗി സര്‍ക്കാരിനും പോലിസ് സമീപനത്തിനും എതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടേയാണ് പുതിയ സംഭവം റിപോര്‍ട്ട് ചെയ്തത്.

Post a Comment

0 Comments