ഇയാളുടെ താമസസ്ഥലത്തു നിന്നു ലഹരിമരുന്നു വില്പനയിലൂടെനേടിയ അഞ്ചര ലക്ഷം രൂപയും ന്യൂജെന്‍ ലഹരി വസ്തുക്കൾ അളക്കുന്നതിനുള്ള വെയിംഗ് മെഷീനും വിദേശ കറന്‍സിയും നിരവധി രേഖകളും പോലീസ് കണ്ടെടുത്തു.
2001ല്‍ ഫുട്ബോള്‍ കളിക്കാന്‍ ഇന്ത്യയിലെത്തിയ പ്രതി വ്യാജ പാസ്പോര്‍ട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ഉപയോഗിച്ചാണ് ബംഗളൂരുവില്‍ താമസിച്ചിരുന്നത്.
കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ഇടപ്പള്ളി രണദിവെ റോഡിലെ വാടക ക്കെട്ടിടത്തില്‍ നിന്ന് 21 ഗ്രാം എംഡിഎംഎയുമായി ആലുവ മാറമ്പിള്ളി മൂത്തേടത്ത് അഹമ്മദ് യാസിന്, എടത്തല എട്ടുകാട്ടില്‍ മുഹമ്മദ് ഷഹാദ് എന്നിവര്‍ പോലീസിന്റെ പിടിയിലായിരുന്നു. കമ്പനിപ്പടി കാഞ്ഞിരത്തിങ്കല്‍ മുഹമ്മദ് ഷിഫാസിന് വേണ്ടി ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്നു പ്രതികള്‍ കുറ്റസമ്മത മൊഴി നല്കി.
അവിടെ എംബിഎ വിദ്യാര്‍ഥിയായ ആലുവ തോട്ടക്കാട്ട് മേത്തേരിപ്പറമ്പില് മുഹമ്മദ് റിയാസാണ് ഷിഫാസിന്റെ നിര്‍ദേശ പ്രകാരം പ്രതികള്‍ക്കു ലഹരിമരുന്നു കൈമാറിയത്. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുഹമ്മദ് റിയാസ് ഇക്കഴിഞ്ഞ 10നു കോടതി നിര്‍ദേശപ്രകാരം പോലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്നു കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് അമാംചുക്വു ഉമെഹിനെക്കുറിച്ചു നിര്‍ണായക വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ബംഗളൂരുവിൽ നിന്നു പോലീസ് പിടികൂടിയത്.

മലപ്പുറം, തൃശൂര്‍, എറണാകുളം ഉള്‍പ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ക്ലബ്ബുകള്‍ക്കുവേണ്ടി ഫുട്ബോള്‍ കളിച്ചിട്ടുള്ള അമാംചുക്വുവിനെ എല്‍എസ്ഡിയുമായി ഗോവന്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ കേസില്‍ വിചാരണയ്ക്ക് ഹാജരാകാതെ ഒളിവില്‍ പോയ ഇയാള്‍ ബംഗളൂരുവില്‍ മറ്റൊരു പേരില്‍ താമസിച്ച് ഫുട്ബോള്‍ കളിയും അതോടൊപ്പം ലഹരിമരുന്നു കടത്തും നടത്തിവരികയായിരുന്നു. നൈജീരിയന്‍ കളിക്കാര്‍ തന്നെയാണ് ഇയാള്‍ക്ക് ലഹരി വസ്തുക്കൾ കൈമാറുന്നത്.
കൊച്ചിയില്‍ പിടികൂടിയ 21 ഗ്രാം എംഡിഎംഎ 40,000 രൂപയ്ക്കാണ് ഇയാള്‍ വില്പന നടത്തിയത്. റഷ്യക്കാരിയായ സ്നേഹിതയോടൊപ്പമാണ് കര്‍ണാടകയില്‍ താമസിച്ചിരുന്നത്. പ്രതിക്കെതിരേ മയക്കുമരുന്നു കടത്തിനു പുറമെ വ്യാജരേഖ ചമയ്ക്കല്‍, ഫോറിനേഴ്സ് ആക്ട്, പാസ്പോര്‍ട്ട് ആക്ട് തുടങ്ങിയ വകുപ്പുകളും ചുമത്തുമെന്ന് പോലീസ് അറിയിച്ചു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

0 Comments