കൊച്ചി: കൊറിയർ വഴി വസ്ത്രങ്ങൾക്കൊപ്പം ദുബൈയിലേക്ക് മൂന്നര കിലോ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവിനെ സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പീരുമേട് വാഗമൺ പുതുവിളാകത്ത് വീട്ടിൽ അജീഷ് ശശിധരനാണ് (25) അറസ്റ്റിലായത്.[www.malabarflash.com]റെഡിമെയ്ഡ് വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച മൂന്നര കിലോ കഞ്ചാവും കണ്ടെടുത്തു. സ്കാനിങ്ങിൽ കണ്ടെത്താൻ കഴിയാത്ത വിധം ചെറിയ പൊതികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
0 Comments