രണ്ടാം പ്രതി ഹരിപ്പാട് വാടകയ്ക്ക് താമസിക്കുന്ന ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടിൽ ഷൈജു (അപ്പുണ്ണി -39), മൂന്നാം പ്രതി തിരുവനന്തപുരം കാട്ടാക്കട പാവോട് വഴിയിൽ തന്പി കോണം മേലെപ്ലാവിട വീട്ടിൽ ഷിബു (43) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിലെ ഒന്നാംപ്രതിയെ പിടികൂടാനായിട്ടില്ല. ഇയാൾ ഒളിവിലാണ്.
അബ്കാരി കേസിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്പോൾ ആണ് ഒന്നാംപ്രതിയും രണ്ടാം പ്രതി ഷൈജുവും തമ്മിൽ പരിചയപ്പെടുന്നത്. തിരുവനന്തപുരം സ്വദേശിയായ ഒന്നാംപ്രതിയും ഷിബുവും നേരത്തെതന്നെ സുഹൃത്തുക്കളാണ്.
തുടർന്ന് ഫെബ്രുവരിയോടെ പുറത്തുവന്ന ഒന്നാംപ്രതി ഷൈജുവുമായി ചേർന്ന് പുതിയ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. ഇതിനായി ഇവർ പല ധനകാര്യ സ്ഥാപനങ്ങളും നോക്കിയിരുന്നു. ഒടുവിലാണ് ഒറ്റപ്പെട്ട നിലയിൽ സ്ഥിതിചെയ്യുന്ന കരുവാറ്റ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുത്തത്.
ഓഗസ്റ്റ് 29, 30, 31 എന്നിങ്ങനെ മൂന്നു ദിവസങ്ങളിലായാണ് മോഷണം നടത്തിയത്. ബാങ്ക് സ്ഥിതി ചെയ്തിരുന്നത് ദേശീയപാതയോരത്താണെങ്കിലും അത്ര ശ്രദ്ധിക്കപ്പെടുന്ന വിധത്തിലല്ല ബാങ്ക് കെട്ടിടം സ്ഥിതിചെയ്യുന്നത്. ബാങ്കിലേക്കുള്ള പ്രധാന വാതിൽ ഒഴിവാക്കി സമീപത്തെ കന്പിവേലി അറത്തുമാറ്റിയാണ് അകത്തേക്കു കയറിയത്. ഇതെല്ലാം മോഷണത്തിന് പ്രാദേശികമായ സഹായം കിട്ടിയതിനുള്ള തെളിവായി അന്വേഷണസംഘം വിലയിരുത്തിയിരുന്നു.
ജില്ലാ പോലീസ് സൂപ്രണ്ട് പി.എസ്. സാബുവിന്റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബി, ഇൻസ്പെക്ടർമാരായ ബി. വിനോദ്കുമാർ, ആർ. ഫയസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
ജില്ലാ പോലീസ് സൂപ്രണ്ട് പി.എസ്. സാബുവിന്റെ മേൽനോട്ടത്തിൽ കായംകുളം ഡിവൈ.എസ്.പി. അലക്സ് ബേബി, ഇൻസ്പെക്ടർമാരായ ബി. വിനോദ്കുമാർ, ആർ. ഫയസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
0 Comments