NEWS UPDATE

6/recent/ticker-posts

ഗാന്ധിജിക്ക്​ ആദരമർപ്പിച്ച്​ ബുർജ്​ ഖലീഫ

ദുബൈ: ഇന്ത്യയുടെ രാഷ്​ട്രപിതാവ്​ മഹാത്മാ ഗാന്ധിയുടെ 151ാം ജന്മ വാർഷിക ദിനത്തിൽ ബുർജ്​ ഖലീഫയുടെ ആദരം. വെള്ളിയാഴ്​ച രാത്രി ​ഗാന്ധിയുടെ സന്ദേശങ്ങളും കൂറ്റൻ ചിത്രങ്ങൾ പ്രദർശിപ്പിച്ച്​ പ്രത്യേക ഷോ നടത്തി.[www.malabarflash.com]


ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ഷോ തത്സമയം പ്രദർശിപ്പിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച്​ വിവിധ ഭാഗങ്ങളിലായി 151 മരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്​തു.

ഗാന്ധിജിയുടെ ജന്മദിനം ഏറ്റവും ഉയരം കൂടിയ കെട്ടിടത്തില്‍ ആചരിക്കുന്നതിന് നിര്‍ദേശം നല്‍കിയ ഇമാര്‍ പ്രോപ്പര്‍ട്ടീസിനെ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് നന്ദി അറിയിച്ചു.

Post a Comment

0 Comments