NEWS UPDATE

6/recent/ticker-posts

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു


കാഞ്ഞങ്ങാട്: മുന്‍ പ്രവാസിയും കാഞ്ഞങ്ങാട്ടെ വ്യാപാരിയുമായിരുന്ന അതിഞ്ഞാലിലെ സി.എച്ച് കുഞ്ഞമ്മദ് ഹാജി (73) കോവിഡ് ബാധിച്ച് മരിച്ചു.[www.malabarflash.com]

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞാമദ് ഹാജി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരിച്ചത്. 

നേരത്തെ കുവൈത്തിലായിരുന്നു. പിന്നീട് കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വ്യാപാര സ്ഥാപനം നടത്തിയിരുന്നു. പരേതരായ എം. മുഹമ്മദ് കുഞ്ഞി ഹാജിയുടെയും ചീനമ്മാടത്ത് കുഞ്ഞലീമയുടെയും മകനാണ്. 

ഭാര്യ: സുബൈദ. മക്കള്‍: ഹാരിസ്, ഹാരിഫ്, അഫ്‌സല്‍ (മൂന്നുപേരും ദുബായ്), ആരിഫ, ആബിദ. മരുമക്കള്‍: ഇസ്മയില്‍, തൗഫീഖ്, നസീറ, മറിയം, സജിന. സഹോദരങ്ങള്‍: യൂസഫ് (കുവൈത്ത്), നഫീസ, ബീഫാത്തിമ, റുഖിയ, ഹാജിറ, ആമിന.

Post a Comment

0 Comments