NEWS UPDATE

6/recent/ticker-posts

രാഹുലിനും പ്രിയങ്കയ്ക്കുമെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു

ന്യൂഡല്‍ഹി: ഹാഥ്‌റസില്‍ കൂട്ടബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കുന്നതിനിടെ പോലിസ് തടഞ്ഞ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി എംപി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കെതിരേ പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തു.[www.malabarflash.com]

ഗൗതം ബുദ്ധ നഗറിലെ ഇക്കോടെക് വണ്‍ പോലിസ് സ്‌റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തത്. പ്രഥമ വിവര റിപോര്‍ട്ടില്‍ ഇരുവരുമുള്‍പ്പെടെ 150ഓളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. 

ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകള്‍ക്കു ശേഷം യുപി പോലിസ് ഇരുവരെയും വിട്ടയച്ചിരുന്നു. കൂട്ടബലാല്‍സംഗത്തിനിരയായി മരണപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ ഇരുവരും പുറപ്പെട്ടപ്പോള്‍ കൊവിഡിന്റെ പേരുപറഞ്ഞ് ഉത്തര്‍പ്രദേശ് പോലിസ് ഹാഥ്‌റസിലേക്കുള്ള റോഡുകള്‍ ബാരിക്കേഡ് ഉപയോഗിച്ച് തടസ്സപ്പെടുത്തിയിരുന്നു. 

പോലിസ് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്നോട്ടുനീങ്ങിയ രാഹുല്‍ ഗാന്ധിയെ തള്ളിയിടുകയും ഇരുവരെയും ഉള്‍പ്പെടെ പോലിസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. രാവിലെ മുതല്‍ മാധ്യമങ്ങളെയും പ്രദേശത്തേക്കു പോവുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

Post a Comment

0 Comments