NEWS UPDATE

6/recent/ticker-posts

ലോക്ക്ഡൗണിൽ ഒടിടി പ്ലാറ്റ് ഫോമിൽ സിനിമകൾ പുറത്തിറക്കി സംവിധായകൻ രാംഗോപാൽ വർമ്മ ആരാധകരെ ഞെട്ടിച്ചിരുന്നു

ലോക്ക്ഡൗണിൽ ഒടിടി പ്ലാറ്റ് ഫോമിൽ സിനിമകൾ പുറത്തിറക്കി സംവിധായകൻ രാംഗോപാൽ വർമ്മ ആരാധകരെ ഞെട്ടിച്ചിരുന്നു. അൺലോക്ക് 5ലെ ഇളവുകളെതുടർന്ന് തിയേറ്റർ തുറക്കാനുള്ള തീരുമാനം വന്നതോടെ തന്റെ പുതിയ ചിത്രത്തിന്റെ തിയേറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ആർ.വി.ജി.[www.malabarflash.com]


ഒക്ടോബർ 15ന് തീയെറ്റർ വീണ്ടും തുറക്കുമ്പോൾ റിലീസ് ചെയ്യപ്പെടുന്ന ആദ്യ ചിത്രം തന്റേതായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. മെയ് മാസത്തിലാണ് കൊറോണ രോഗബാധയെക്കുറിച്ചുള്ള ചിത്രം പുറത്തിറക്കുമെന്ന് അദ്ദേഹം അറിയിച്ചത്. 

കൊറോണ വൈറസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൃത്യമായ റിലീസ് തിയതി അദ്ദേഹം പ്രഖ്യാപിച്ചിട്ടില്ല. ലോകത്തിലെ ആദ്യത്തെ കൊറോണ വൈറസ് സിനിമ എന്നായിരുന്നു രാം ഗോപാൽ വർമ ചിത്രത്തിന് നൽകിയ വിശേഷണം. ചിത്രത്തിന്റെ ട്രെയിലറും നേരത്തെ പുറത്തുവന്നിരുന്നു.

കോവിഡ് കാലത്ത് നിരവധി ചിത്രങ്ങൾ പ്രഖ്യാപിച്ചിരുന്ന രാം ഗോപാൽ വർമ്മ പ്രഖ്യാപിച്ചത് സ്വന്തം ജീവചരിത്രചിത്രം ആണ്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഇതു കൂടാതെ ഒരു ലസ്ബിയൻ ത്രില്ലർ ചിത്രവും അർണവ് ഗോസ്വാമിയെക്കുറിച്ചുള്ള ചിത്രവും പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments