മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മഥുര സിവിൽ കോടതി തള്ളി. മഥുര ശ്രീകൃഷ്ണ ക്ഷേത്ര സമുച്ചയത്തോട് ചേർന്ന് നിൽക്കുന്ന പള്ളി ക്ഷേത്രത്തിൻ്റെ സഥലത്താണ് ഉള്ളതെന്നും അത് പൊളിച്ച് നീക്കണമെന്നുമായിരുന്നു ഹർജി. അഭിഭാഷകനായ വിഷ്ണു ജെയിൻ ആണ് ഹർജി നൽകിയത്.[www.malabarflash.com]
കഴിഞ്ഞ ആഴ്ചയാണ് ഇയാൾ ഹർജി നൽകിയത്. ക്ഷേത്രത്തിന്റെ 13.37 ഏക്കർ സ്ഥലത്താണ് പള്ളി പണികഴിപ്പിച്ചിരിക്കുന്നതെന്ന് ഇയാൾ ഹർജിയിൽ അവകാശപ്പെട്ടിരുന്നു. മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസീബ് മഥുരയിലെ കൃഷ്ണ ക്ഷേത്രം ഉൾപ്പെടെ ഒട്ടേറെ ക്ഷേത്രങ്ങൾ തകർത്തു എന്നും ഇയാൾ ഹർജിയിൽ ആരോപിച്ചിരുന്നു. ശ്രീകൃഷ്ണന്റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നും ഹർജിയിലുണ്ട്.
അതേസമയം, ഹർജിക്കെതിരെ മഥുരയിലെ പുരോഹിത സംഘമായ അഖില ഭാരതീയ തീർഥ പുരോഹിത് മഹാസഭ രംഗത്തെത്തി. മഥുരയിലെ സമാധാനം തകർക്കാൻ പുറത്തുനിന്നും ചിലർ ശ്രമിക്കുന്നു എന്ന് അധ്യക്ഷൻ മഹേഷ് പഥക് പറഞ്ഞു.
0 Comments