NEWS UPDATE

6/recent/ticker-posts

സി.ഐ. അടക്കം കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

കാസര്‍കോട്: സി.ഐ. അടക്കം കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.[www.malabarflash.com]

പനിയെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സി.ഐ., മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ പോലീസ് സ്‌റ്റേഷനിലെ മറ്റു ഉദ്യോഗസ്ഥരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

നേരത്തേ സ്റ്റേഷനിലെ ഏതാനും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോകുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരാതികള്‍ സ്റ്റേഷനിലെ ഫോണില്‍ വിളിച്ച് പറയാമെന്ന് പോലീസ് അറിയിച്ചു.

Post a Comment

0 Comments