NEWS UPDATE

6/recent/ticker-posts

തൃശ്ശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തി കൊലപ്പെടുത്തി, നാലുപേര്‍ക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

തൃശൂർ: പുതുശേരി സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തികൊലപ്പെടുത്തി. ഇരുപത്തിയാറുവയസായിരുന്നു. ചിറ്റിലങ്ങാടാണ് സംഭവം നടന്നത്. നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്.[www.malabarflash.com]

കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാർ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. 

എട്ടോളം ബജ്റംഗ്ദൾ പ്രവർത്തകർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം പറഞ്ഞു.സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

വിബുട്ടന്‍ (28), ജിതിന്‍ (25), അഭിജിത്ത് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ജൂബിലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

Post a Comment

0 Comments