NEWS UPDATE

6/recent/ticker-posts

ബ്രാഞ്ച് സെക്രട്ടറിയുടെ കൊലയ്ക്ക് പിന്നില്‍ ബി.ജെ.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് സിപിഐഎം

തൃശൂര്‍: പുതുശേരി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പി.യു. സനൂപിനെ കുത്തികൊലപ്പെടുത്തിയത് ബി.ജെ.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു.[www.malabarflash.com] 

സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. ചിറ്റിലങ്ങാട് എട്ടോളം ബി.ജെ.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്നനാണ് സനൂപിനൊപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. 

സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. അക്രമത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേററിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ജൂബിലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

അതേ സമയം കൊലയാളികളെന്ന് സംശയിക്കുന്നവര്‍ സഞ്ചരിച്ച കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Post a Comment

0 Comments